മിൻസ്ഡ് മട്ടൺ ദോശ

Spread The Taste
Serves
6
Preparation Time: 30 മിനിറ്റ്
Cooking Time: 4 മിനിറ്റ്
Hits   : 908
Likes :

Preparation Method

  • മിൻസ് ചെയ്തു വച്ചിരിക്കുന്ന ഇറച്ചി മഞ്ഞൾ പൊടി ചേർത്ത് പ്രഷർ കുക്കറിൽ വേകിച്ചു എടുക്കുക
  • ഉള്ളി അരിഞ്ഞു വയ്ക്കുക
  • പച്ചമുളക് വട്ടത്തിൽ അരിയുക
  • ഒരു പാൻ ചൂടാക്കി അതിൽ ഇദയം നല്ലെണ്ണ ഒഴിക്കുക
  • അതിലേക്കു ഉള്ളിയും പച്ചമുളകും ഇട്ടു വഴറ്റുക
  • ഇതിലേക്ക് വെന്തു വച്ചിരിക്കുന്ന ഇറച്ചി, ജീരക പൊടി, മുളക് പൊടി, ഉപ്പു ഇവ ചേർത്ത് നന്നായി ഇളക്കുക
  • മസാല ഇറച്ചിയിൽ പിടിക്കും വരെ നന്നായി ഇളക്കി എടുക്കുക
  •  ശേഷം അടുപ്പിൽ നിന്നും വാങ്ങി മാറ്റി വയ്ക്കുക
  • ദോശക്കല് ചൂടാക്കിയ ശേഷം മാവ് ഒഴിച്ച് പരത്തി എടുക്കുക
  • ദോശയുടെ അരികിലൂടെ എണ്ണ ഒഴിക്കുക
  • ഒരു വശം വെന്ത ശേഷം തിരിച്ചു ഇട്ടു വേകിക്കുക
  • വീണ്ടും തിരിച്ചു ഇട്ടു ഒരു ടേബിൾസ്പൂൺ പൊടിച്ച ഇറച്ചിയുടെ കൂട്ടു ദോശയുടെ മുകളിൽ നിരത്തുക
  • ദോശ മടക്കി ചൂടോടെ വിളമ്പുക 
Engineered By ZITIMA