Ingredients
ചേരുവകൾ
• ചന്ന പരിപ്പ് - 400 ഗ്രാം
• പച്ചരി - 4 ടേബിൾസ്പൂൺ
• മുളകുപൊടി -ഒരു ടീസ്പൂൺ
• വലിയ ഉള്ളി - 2
• പച്ച മുളക് - 2
• മഞ്ഞൾപ്പൊടി -അര ടീസ്പൂൺ
•തക്കാളി - 1
• കറി വേപ്പില-ഒരു ഇലത്തണ്ട്
• മുളക് - 1
• ജീരകം - ഒരു ടീസ്പൂൺ
• കായം - അര ടീസ്പൂൺ
• ഉപ്പ് - ആവശ്യത്തിന്
• ഇദയം എള്ളെണ്ണ - ആവശ്യത്തിന്
Preparation Method
തയ്യാറാക്കുന്ന വിധം
• രണ്ട് മണിക്കൂർ പച്ചരിയും ചന്ന പരിപ്പും വെള്ളത്തില്‍ മുക്കിവയ്ക്കുക.
• വെള്ളം കുറേശ്ശേ ചേര്‍ത്ത് അത് നന്നായി അരച്ചെടുക്കുക
• സവാള, പച്ച മുളക്, കറിവേപ്പില,തക്കാളി എന്നിവ നന്നായി സ്ലൈസ് ചെയ്തെടുക്കുക.
• ദോശമാവിലേക്ക് മുളകുപൊടി, ഉപ്പ്, അരിഞ്ഞ സവാള, പച്ച മുളക്, കറിവേപ്പില,തക്കാളി മഞ്ഞള്‍പ്പൊടി, ജീരകം, കായം എന്നിവ സംയോജിപ്പിച്ച് നന്നായി ഇളക്കുക.
• ദോശ പാൻ ചൂടാക്കുക.ഈ ചൂടുള്ള പാനിലേക്ക് മാവ് ഒഴിച്ച ശേഷം വൃത്താകൃതിയില്‍ പരത്തുക.
• ഇദയം എള്ളെണ്ണ ദോശയുടെ വശങ്ങളില് ഒഴിക്കുക.
• ദോശയെ ഇളക്കിയിടുക അത് തവിട്ട് നിറമാകും വരെ വേവാനും മൊരിയാനും അനുവദിക്കുക
• ഇത്തരത്തില്‍ ബാക്കിയുള്ള മാവ് ഉപയോഗിച്ച് ദോശകള്‍ ഉണ്ടാക്കുക.ചൂടോടെ വിളമ്പുക.