Ingredients
ചേരുവകൾ
കോളിഫ്ലവര്‍ മസാല ദോശയ്ക്കു വേണ്ടി
• കോളിഫ്ലവര്‍ -1
• വലിയ ഉള്ളി - 1
• പച്ചമുളക് - മൂന്ന്
•പുതിന ഇല - ടേബിൾസ്പൂൺ
• മല്ലി ഇലകൾ -രണ്ടു സ്പൂൺ
• വെളുത്തുള്ളി - 3 അല്ലി
• മഞ്ഞള്‍പ്പൊടി - രണ്ട് നുള്ള്
• മല്ലിപ്പൊടി - ഒരു ടീസ്പൂൺ
• മുളകുപൊടി - ഒരു ടീസ്പൂൺ
• കശ്മീരി മുളകുപൊടി - ഒരു ടീസ്പൂൺ
• ഗരം മസാല പൊടി - മൂന്നു നുള്ള്
• ഉപ്പ് - ആവശ്യത്തിന്
• ഇദയം എള്ളെണ്ണ, മൂന്ന് ടേബിൾസ്പൂൺ
ദോശയ്ക്ക്
• ദോശ മാവ് ആവശ്യത്തിന്
• കോളിഫ്ലവര്‍ മസാല ആവശ്യത്തിന്
• ചുവന്ന മുളക് ആറ്
• വെളുത്തുള്ളി പതിനഞ്ച് അല്ലി
• ഉപ്പ് ആവശ്യത്തിന്
• ഇദയം എള്ളെണ്ണ ആവശ്യത്തിന്
Preparation Method
തയ്യാറാക്കുന്ന വിധം
പരുവപ്പെടുത്തല്‍ കോളിഫ്ലവര്‍ ദോശയ്ക്കുവേണ്ടി
• ഇടത്തരം കോളിഫ്ലവര്‍ ചെറുതായി മുറിക്കുക
• തുടര്‍ന്ന് വെള്ളം ചേർത്ത് അഞ്ച് മിനിറ്റ് വേവിച്ച ശേഷം, അത് വറ്റിക്കുക.
• ഉള്ളി നീളത്തില്‍ അരിയുക
• പച്ചമുളക് നെടുകെ രണ്ടായി മുറിക്കുക
• വെളുത്തുള്ളി നന്നായി കൊത്തിയരിയുക
• ഇഞ്ചി ചതയ്ക്കുക
• ഉപ്പ് ചേർത്ത് കോളിഫ്ലവര്‍ നന്നായി വേവിച്ച് ഉടയ്ക്കുക
• പാന്‍ ചോടാക്കിയ ശേഷം .അതില്‍ ഇദയം എള്ളെണ്ണ ഒഴിക്കുക
• സവാള, വെളുത്തുള്ളി, ഇഞ്ചി, പച്ച മുളക് എന്നിവ ചേര്‍ത്ത് വഴറ്റുക.
• ഇതിലേക്ക് മല്ലിയിലയും പുതിന ഇലയും ചേര്‍ത്ത് ഇളക്കുക
• ഉടച്ച കോളിഫ്ലവര്‍, മല്ലി പൊടി, മുളകുപൊടി, മഞ്ഞള്‍പൊടി, ഗരം മസാല പൊടി, കാശ്മീരി മുളകുപൊടി, ഉപ്പ് എന്നിവ ചേർത്ത് നന്നായി ഫ്രൈ ചെയ്ത് അടച്ചു വയ്ക്കുക.
ദോശയ്ക്കു വേണ്ടി
• മുപ്പതു മിനിറ്റ്,ചുവന്ന മുളക് വെള്ളത്തിൽ മുക്കിവയ്ക്കുക.തുടര്‍ന്ന് വെളുത്തുള്ളി, ഉപ്പ് പൊടി എന്നിവ ചേര്‍ത്ത് അരയ്ക്കുക
• ദോശപാന് അടുപ്പത്ത്വച്ച് ചൂടാക്കിയ ശേഷം മാവ് ഒഴിക്കുക
• ഇദയം എള്ളെണ്ണ ദോശയുടെ വശങ്ങളില് ഒഴിക്കുക.
• ദോശ തവിട്ടുനിറത്തിലാകുമ്പോള് മറിച്ചിടുക
• വീണ്ടും ദോശ വേവുന്നതനുസരിച്ച് ഇളക്കിയിടുക.
• അരച്ചു വച്ചിരിക്കുന്ന വെളുത്തുള്ളി, പച്ചമുളക് മിശ്രിതം തേയ്ക്കുക.
• ഇതിനുമുകളില്‍ കോളിഫ്ലവര്‍ പേസ്റ്റ് ഈ ദോശയുടെ എല്ലായിടത്തും പരത്തുക
• ദോശ മടക്കുക.
• ചൂടോടെ വിളമ്പുക.