ഒരു പാനിൽ ഇദയം നല്ലെണ്ണ ചൂടാക്കുക . *ചുവന്ന മുളക് രണ്ടായി പിളര്ക്കുക *ഓയിൽ ചൂടാകുമ്പോൾ മുളകും ,ചില്ലി സോസും ,വെളുത്തുളളിയും ചേർത്ത് വറുക്കുക. ചെറു തീയിൽ ടൊമാറ്റോ പൂരി,ടൊമാറ്റോ കെച്ചപ്പ് ,4 ടേബിൾ സ്പൂൺ വെള്ളം എന്നിവ ചേർത്ത് 2 മിനിറ്റ് വേവിക്കുക . *അതിനു ശേഷം സോയ സോസ് ,ഉപ്പ് .പഞ്ചസാര ,അജിനാമോട്ടോ ,എന്നിവ ആവശ്യത്തിന് ചേർക്കുക, *ശേഷം കോൺ ഫ്ലോർ വിതറുക ,അപ്പോൾ മിശ്രിതം കാട്ടിയാകും അതിനു ശേഷം തീ അണച്ച് ഉപയോഗിക്കുക. ഷൂവാൻ തയ്യാറാകുന്ന വിധം *പന്നിയിറച്ചി വേവിച്ചു മാറ്റിവയ്ക്കുക *മൈദാ ,സോഡാ പൊടി ,ഉപ്പ് 5 ടേബിൾ സ്‌പൂൺ വെള്ളത്തിൽ കുഴക്കുക . ഒരു പാനിൽ ഇദയം നല്ലെണ്ണ ചൂടാക്കുക . മൈദാ മാവിൽ ഇറച്ചി കലർത്തി ചൂട് എണ്ണയിൽ പൊരിച്ചെടുക്കുക . *ഒരു പാത്രത്തിൽ ഇറച്ചി വിളമ്പി ജിൻജർ സോസ് ഉപയോഗിച്ച് കഴിക്കുക.