Preparation Time: 20 മിനിറ്റ് Cooking Time: 30 മിനിറ്റ്
Hits : 773 Likes :
Ingredients
ചെറുതുണ്ടാക്കിയ ചിക്കൻ 500 ഗ്രാംസ് പച്ചമുളക് 2 വെളുത്തുള്ളി 6 അല്ലി സവാള 1 മുളകുപൊടി 1 ടീസ്പൂൺ കുരുമുളക് പൊടി അരടീസ്പൂൺ ഉരുളന്കിഴങ് 2 ചീവിയ ചീസ് 1 ടേബിൾസ്പൂൺ മുട്ട 1 കറുത്ത എള്ള് 2 ടേബിൾസ്പൂൺ റൊട്ടി കഷ്ണം ആവശ്യത്തിന് റെഡ് കളർ പൌഡർ 2 നുള്ള് ഉപ്പ് ആവശ്യത്തിന് ഇദയം നല്ലെണ്ണ 500 എംൽ
Preparation Method
ചിക്കൻ കഴുകി വെള്ളം എല്ലാം കളയുക . ഉരുളന്കിഴങ് വേവിച്ചു കുഴച്ചെടുക്കുക . ഉള്ളി ,പച്ചമുളക് ,വെളുത്തുള്ളി എന്നിവ നേര്മയായി മുറിക്കുക . മുട്ട പൊട്ടിച്ചു അടിച്ചു മാറ്റിവെയ്ക്കുക . 2 ടേബിൾസ്പൂൺ ഇദയം നല്ലെണ്ണ ഒഴിച്ച് ഒരു പാൻ ചൂടാക്കുക . ഇതിലേക്ക് വെളുത്തുള്ളി ,ഉള്ളി ,പച്ചമുളക് ,കുരുമുളകുപൊടി ,മുളകുപൊടി ,എനിയ്‌വ ഓരോന്നായി ചേർത്ത് വഴറ്റിയെടുക്കുക . ശേഷം ചിക്കൻ ഇതിലേക്കിടുക . കുഴച്ച ഉരുളന്കിഴങ് ,കളർ പൌഡർ ,ഉപ്പ് എന്നിവ കൂടി ചേർത്ത് ഒരു മിനിറ്റ് വറുക്കുക . ശേഷം തീ അണച്ച് ഇവ ഒരു ബൗളിലേക്കു മാറ്റിയ ശേഷം തണുക്കാൻ അനുവദിക്കുക . ചീസ് ,എള്ള് എന്നിവ ചേർത്ത് നന്നായി ഇളക്കുക . വേറൊരു പാനിൽ ഇദയം നല്ലെണ്ണ ഒഴിച്ച് ചൂടാക്കുക . ചിക്കൻ ഓരോ ചെറു ബാള് കളാക്കി എടുക്കുക . ഇവ മുട്ടയിൽ മുക്കിയെടുത്ത ശേഷം റൊട്ടി പൊടി കൊണ്ട് ആവരണം തീർക്കുക . ഇവ എണ്ണയിലേക്കിട്ടു നന്നായി വറുത്തെടുത്തു ചൂടോടെ വിളമ്പാം .