Preparation Method
മൈദയും,ബേക്കിംഗ് പൗഡറും ഇടഞ്ഞു എടുക്കുക
അതിലേക്കു വെണ്ണയും പഞ്ചസാരയും ചേർത്ത് നന്നായി അടിച്ചു ചേർക്കുക
മുട്ട പൊട്ടിച്ചു വെള്ളയും ഉണ്ണിയും വെവ്വേറെ മാറ്റുക. ഇത് ഒരു ഇലക്ട്രിക്ക് ബ്ലെൻഡറിൽ നന്നായി പതപ്പിച്ചു അടിക്കുക
ചിരകിയ തേങ്ങാ,രണ്ടു ടീസ്പൂൺ വെള്ളം,മൈദാ,അടിച്ചു വച്ചിരിക്കുന്ന മുട്ട ഇവ മാവിലേക്കു ചേർക്കുക
ഒരേ പോലെയുള്ള 2 ട്രേ എടുക്കുക
ഈ ട്രെയിൽ വെണ്ണ പുരട്ടുക. അല്പം മൈദാ തൂക്കിയ ശേഷം മിശ്രിതം അതിലേക്കു ഒഴിക്കുക
പാകത്തിന് എല്ലായിടവും ഒരേ പോലെ മാവ് ചെല്ലാൻ ശ്രമിക്കുക
ഈ പാത്രം ചൂടാക്കിവച്ചിരിക്കുന്ന ഓവനിലേക്കു വച്ച് ഒരു മണിക്കൂർ പതിനഞ്ചു മിനിറ്റ് വേകിക്കുക
ശേഷം തണുക്കാൻ വക്കുക
അതിനു മുകളിൽ തേങ്ങാ ക്രീം ഒരു ലയർ ഇടുക
അതിനു മുകളിൽ ഒരു പ്ലെയിൻ കേക്ക് വച്ച് തേങ്ങാ മിശ്രിതം അതിൽ പുരട്ടുക
ആവശ്യാനുസൃതം മുറിച്ചു ഉപയോഗിക്കുക
തേങ്ങാ ക്രീം ഉണ്ടാക്കുന്ന വിധം :
- 200 ഗ്രാം വെണ്ണയും 400 ഗ്രാം പഞ്ചസാരയും ചേർത്ത് ഒരു മിശ്രിതം ഉണ്ടാക്കിയ ശേഷം ചിരകിയ തേങ്ങാ ചേർത്ത് ഇളക്കുക